നിഴൽ സ്വപ് നങ്ങളെ കൂടെവരു
മരണത്തിൻറെ
നിശബ്ദ മായ താഴാവരയിലെക്ക്
നടന്നടുക്കാൻ
നിനക്ക് ഭയമുണ്ടോ ?
ജീവിതത്തിന്റെ
എല്ലവിലങ്ങുകലുമറുത്ത്
മഞ്ഞുവീഴുന്ന
താഴ്വര യിലേക്ക്
നടന്നടുക്കാൻ
നിനക്ക് ഭയമുണ്ടോ ?
കരച്ചിലിന്റെ ശബ്ദങ്ങളില്ലാത്ത
നിലവിളിയുടെ
തേങ്ങലുകളില്ലാത്ത ശൂന്യതയിലേക്ക്
വഴുതി വീഴാൻ
നിനക്ക് ഭീതിയുണ്ടോ ?
ഇല്ലെങ്കിൽ നീയും
വരിക
എന്നോടൊപ്പം
എന്റെ ജീവിതത്തിൽ
എന്റെ സ്വന്തമായ
നിഴൽ സ്വപ്നങ്ങളേ
വരിക എന്നിലെ
മരവിച്ച ശിഖിരങ്ങൾക്ക്
കുളിർമ നൽകാൻ ..
എന്റെ പാഴ്കിനാക്കളെ
നിങ്ങൾക്ക്
പൂക്കൾ വിരിക്കാൻ
ഈ നിശബ് ദ താഴ്വര വിലങ്ങു തീർക്കുകയില്ല